മലയാളഭാഷക്കും സംസ്‌കാരത്തിനും വിലമതിക്കാനാകാത്ത സംഭാവന നൽകിയ ഹെർമൻ ഗുണ്ടർട്ടിൻ്റെ നിത്യ സ്‌മരണക്ക് തലശേരിയിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെയും കണ്ണൂർ സർവകലാശാലയുടെയും അംഗീകാരമുള്ള ഹെർമൻ ഗുണ്ടർട്ട് കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് ഈ അധ്യയനവർഷം പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേള നത്തിൽ അറിയിച്ചു. പുതുതലമുറ കോഴ്‌സുകൾക്കൊപ്പം പരമ്പരാഗത കോഴ്‌സുകളും പഠിക്കാൻ അവസരമൊരുക്കുന്ന കലാലയം ക്രൈസ്‌റ്റ് എഡ്യൂക്കേഷൻ കോംപ്ലക് സിലാണ് പ്രവർത്തിക്കുക
ബികോം(കോ-ഓപ്പറേ ഷൻ), ബികോം (ലോജിസ്‌റ്റിക്), ബിബിഎ (ട്രാവൽ ആൻ ഡ് ടൂറിസം), ബിഎസ്‌സി കം പ്യൂട്ടർ സയൻസ് (എഐ ആൻഡ് മെഷീൻ ലേണിങ്ങ്), ബിഎ ഇംഗ്ലീഷ്, ബിഎ ഹിസ് ററി കോഴ്സുകളിലേക്ക് 215 വിദ്യാർത്ഥികൾക്കാണ് ഈ വർഷം പ്രവേശനം. എ ഐ സി ടി ഇ അംഗീകാരം ലഭിച്ചാൽ അടുത്ത വർഷം മുതൽ ബിസിഎ കോഴ്സും ആരംഭിക്കും. തുടർന്ന വർഷങ്ങളിൽ കൂടുതൽ ബിരുദം ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കും പ്രവേശനത്തിന് കണ്ണൂർ സർവ്വകലാശാലയുടെ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഹെർമൻ ഗുണ്ടർട്ട് കോളേജിലെ കോഴ്സുകൾക്ക് ഓപ്ഷൻ നൽകാം. ഇതുവരെ അപേക്ഷ നൽകാത്തവർക്കും ഈ അവസരം ഉപയോഗിക്കാം