Zygo-Ad

പാറക്കണ്ടി ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷക്കാരന്‍ പിടിയില്‍

 


കണ്ണൂര്‍: ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷ സ്വദേശി പിടിയില്‍.

ഇക്കഴിഞ്ഞ ജൂണ്‍-8 ന് സന്ധ്യക്ക് 6.55 നാണ് പാറക്കണ്ടിയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്.3660 രൂപ യുടെ 750 എം.എല്‍-ബ്ലാക്ക് ഗോഡ് വിസ്‌ക്കി, 1970 രൂപയുടെ സിഗ്നേച്ചര്‍ വിസ്‌ക്കി, 1700  രൂപയുടെ ബക്കാര്‍ഡി മാംഗോ വിസ്‌ക്കി എന്നിവയാണ് ഇയാള്‍ കവര്‍ന്നത്.

പോലീസ് പിടിയിലായ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.ബിവറേജ്‌ ഔട്ട്‌ലെറ്റ് മാനേജര്‍ പി.ഷൈജയുടെ പരാതിയിലാണ് കേസ്.

വളരെ പുതിയ വളരെ പഴയ