Zygo-Ad

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം


കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടയർപൊട്ടി നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടി നിന്നു, ഒഴിവായത് വൻ ദുരന്തം.

താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയില്‍ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തില്‍ നിന്ന് ലോറി രക്ഷപ്പെട്ടത്. 

ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തു ചാടിയ നിലയിലാണ്. വയനാട് ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

വളരെ പുതിയ വളരെ പഴയ