തലശ്ശേരി : പൊന്ന്യം നായനാർ റോഡില്‍ സ്കൂട്ടറില്‍ നിന്ന് 11.53 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. ഇരിക്കൂർ സ്വദേശികളായ പി.കെ നാസർ (29) സി സി മുബഷീർ (28) എന്നിവരാണ് പിടിയിലായത്.
പൊലീസ് വാഹന പരിശോധന നടത്തവെയാണ് ഇവർ കുടുങ്ങിയത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് മുൻ വശത്ത് സിഗരറ്റ് പാക്കറ്റിനുള്ളില്‍ എംഡിഎംഎ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് ഇതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. സ്കൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.