Zygo-Ad

കോഴിക്കോട് നിന്നും തലശ്ശേരിയിലേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് പറമ്പിലേക്ക് പാഞ്ഞു കയറി; ഡ്രൈവര്‍ക്ക് പരിക്ക്


തലശ്ശേരി: തലശ്ശേരിയില്‍ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞു കയറി.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസി എതിർദിശയില്‍ നിന്നും നിയന്ത്രണം തെറ്റി വരികയായിരുന്ന കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ബസ് തിരിഞ്ഞ് പറമ്പിലേക്ക് ഇരച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റതായാണ് വിവരം.

വളരെ പുതിയ വളരെ പഴയ