Zygo-Ad

കമ്പി കൊണ്ട് പരിക്കേറ്റതാണെന്ന് പറഞ്ഞ് യുവാവ് ആശുപത്രിയിൽ; സ്കാനിം​ഗിൽ കണ്ടത് വെടിയുണ്ട

 


വയനാട് തൊണ്ടർനാട് യുവാവിന് വെടിയേറ്റു. തോട്ടത്തിൽ പന്നിയെ വേട്ടയാടാൻ പോയപ്പോൾ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കമ്പി കൊണ്ട് പരിക്കേറ്റതാണെന്ന് പറഞ്ഞ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടയിൽ ഡോക്ട‍ർ സ്കാനിം​ഗിന് നിർദേശിക്കുകയായിരുന്നു. സ്കാനിംഗിലാണ് വെടിയുണ്ട കണ്ടെത്തിയത്. തുടർന്ന്  ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ