Zygo-Ad

36കുപ്പി വിദേശ മദ്യവുമായി തലശ്ശേരി ധർമ്മടത്ത് യുവതി അറസ്റ്റിൽ


  തലശ്ശേരി റേഞ്ച്  അസിസ്റ്റൻ്റ് എക്സൈസ്   ഇൻസ്പെക്ടർ ദീപക്. കെ.എം ഉം പാർട്ടിയും രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി ധർമ്മടം ഭാഗത്ത് നടത്തിയ പരിശോധയിൽ വില്പനക്കായി സൂക്ഷിച്ച 36  കുപ്പി (18ലിറ്റർ )   പോണ്ടിച്ചേരിയിൽ മാത്രം വില്പനാവകാശമുള്ള ഇന്ത്യൻ  നിർമ്മിത വിദേശമദ്യം വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് ധർമ്മടം സ്വദേശിയായ സ്വീറ്റി. എ ( വ : 37/25) എന്നവരെ അറസ്റ്റ് ചെയ്ത് ഒരുഅബ്കാരി കേസ്സെടുത്തു.  മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു സ്വീറ്റി . പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഐശ്വര്യ പി.പി , ദീപ എം , പ്രസന്ന എം കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബൈജേഷ് കെ എന്നിവർ ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ