വടകര: മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശി ഷിഗിൻലാല്‍, കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരാണ് മരിച്ചത്.
ഒരു കുട്ടി ഉള്‍പ്പെടെ അറ് യാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന എർട്ടിക കാറും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് പ്രധാന പാതയിലേക്ക് കയറുകയായിരുന്ന കാറിലേക്ക് ട്രാവലർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂർണായി തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടനെ വടകര സഹകരണ ആശുപത്രയില്‍ എത്തിച്ചെങ്കിലും നാലു പേർ മരണപ്പെട്ടു.
പരിക്കേറ്റ രണ്ടു പേരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കർണാട സ്വദേശികളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരില്‍ ഒൻപത് പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വടക ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.