തലശ്ശേരി: തലശ്ശേരി പുതിയ സ്റ്റാൻഡിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്കുള്ള ഫുട്പാത്ത് പുനസ്ഥാപിക്കുന്ന കാര്യം സജീവമായി
പരിഗണിക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ സ്റ്റേഷൻ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞു. പാലക്കാട് നടന്ന എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഷാഫി പറമ്പിൽ എംപി ജനറൽ മാനേജർക്ക് നേരിട്ട് കത്ത് നൽകിയിരുന്നു.
റെയിൽവേയുടെ ബന്ധപ്പെട്ട പോർട്ടലിൽ ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറക്ക് പരിശോധിച്ചു അനുമതി നൽകുന്നതാണെന്നും എംപിയെ അദ്ദേഹം അറിയിച്ചു.
ജഗന്നാഥ ടെമ്പിൾ സ്റ്റേഷനിൽ മീഡിയം ലെവലിലുള്ള ഒന്നാം പ്ലാറ്റ് ഫോമും ട്രാക്ക് ലെവലിലുള്ള രണ്ടാം പ്ലാറ്റ്ഫോമും യാത്രക്കാരുടെ സൗകര്യം മാനിച്ച് ഉയർത്താനുള്ള അനുമതി നൽകിയതായി മാനേജർ എംപിയെ അറിയിച്ചു.
കൂടാതെ മംഗലാപുരം കോയമ്പത്തൂർ റൂട്ടിൽ പുതിയ ഇൻ്റർ സിറ്റി സർവീസ് തുടങ്ങണമെന്ന് എംപിയുടെ ആവശ്യം സജീവമായി പരിഗണിക്കുമെന്ന് ജനറൽ മാനേജർ ഉറപ്പു നൽകി.