Zygo-Ad

എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമവും മുൻ സംസ്ഥാന പ്രസിഡണ്ട് എ രാജേഷ് കുമാറിന് യാത്രയയപ്പും നൽകി.


തലശ്ശേരി: എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കുടുംബ സംഗമവും മുൻ സംസ്ഥാന പ്രസിഡണ്ട്എ രാജേഷ് കുമാറിന് യാത്രയയപ്പും നൽകി തലശ്ശേരി ബി ഇ എം പി സ്ക്കൂളിൽ ബഹു: മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി ഉദ്ഘാടനം ചെയ്തു. 

എയ്ഡഡ് വിദ്യാഭ്യാസ പ്രവർത്തന മേഖലകളിൽ ഒഴിച്ചു കൂടാനാവത്ത ഒരു വിഭാഗമാണ് അനദ്യാപകരെന്നും, നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ൦ഘടന നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്നും, അതോടൊപ്പം നിങ്ങൾ നടത്തുന്ന കുടുംബ സംഗമം സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മദ്യപാനത്തിനും, മയക്കുമരുന്നിനുമെതിരായുള്ള സന്ദേശമായി തീരണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സ൦സാരിച്ചു. 

ചടങ്ങിൽ ജില്ലാ പ്രസി.സന്തോഷ്.വി.കരിയാട് അദ്യക്ഷനായി. ശ്രീ.വി.പി.മുന്നാസ്, പ്രശോഭ്കൃഷ്ണൻ, പൊന്നുമണി.കെ.കെ, എൻ.സി.ടി.ഗോപീകൃഷ്ണൻ, ജതീന്ദ്രൻ കുന്നോത്ത്, സൻഷൈൻ, ദീപ ലില്ലി സ്റ്റാൻലി, കലിക്കോടൻ രാജേഷ്, മനോജ്.കെ.വി, സന്തോഷ്കുമാർ.പി, എ.കെ.ഷിജു തുടങ്ങിയവർ സ൦സാരിച്ചു.

വളരെ പുതിയ വളരെ പഴയ