Zygo-Ad

ഗതാഗത നിയന്ത്രണം; തലശ്ശേരിയില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കി


തലശ്ശേരി: ലോഗൻസ് റോഡ് നവീകരണത്തിന്‍റെ ഭാഗമായി കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരത്തിലെ വിവിധയിടങ്ങളില്‍ പാർക്കിങ് സൗകര്യമൊരുക്കി.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു വരുന്ന വാഹനങ്ങള്‍ ജൂബിലി റോഡിലെ ഡൗണ്‍ ടൗണ്‍ മാളിന് സമീപമുള്ള ചന്ദ്രവിലാസ് ഹോട്ടലിന് മുൻവശത്തെ പാർക്കിങ് സ്ഥലം ഉപയോഗിക്കണം. 

പാനൂർ ഭാഗത്തു നിന്ന് തലശ്ശേരി ടൗണിലേക്കു വരുന്ന പ്രൈവറ്റ് വാഹനങ്ങള്‍ക്ക് ടൗണ്‍ ബാങ്കിനു മുൻവശം പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കൂത്തുപറമ്പ് ഭാഗത്തു നിന്ന് തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് റെയില്‍വേ മേല്‍പ്പാലത്തിന് വലത് വശമുള്ള ടി.സി മുക്കിലെ പഴയ സർക്കസ് ഗ്രൗണ്ടില്‍ പാർക്ക് ചെയ്യാം.

ധർമടം പിണറായി ഭാഗത്തു നിന്നു തലശ്ശേരി ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ തലശ്ശേരി കോട്ട, മുനിസിപ്പല്‍ പാർക്കിങ്ങ്, ഹാർബർ സിറ്റി എന്നിവിടങ്ങളില്‍ പാർക്ക് ചെയ്യാം. എൻ.സി.സി റോഡില്‍ ഡ്യൂട്ടി ഫ്രീ ഡിസ്‌കൗണ്ട് മെഡിക്കല്‍ സ്റ്റോറിന് പുറകു വശം പാർക്കിങ്ങിനായി ഉപയോഗിക്കണം.

ഒ.വി റോഡില്‍ ചിത്രവാണി ടാക്കീസ് നിന്നിരുന്ന സ്ഥലം, ടെലി ആശുപത്രിക്കു പുറക് വശം, ജൂബിലി റോഡിലെ ഡൗണ്‍ ടൗണ്‍ മാള്‍ എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ