തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവർത്തി ഏപ്രിൽ 19ന് കാലത്ത് ആരംഭിക്കുന്നതാണ്. കൃത്യം ഒരു മാസം കൊണ്ട് പണി പൂർത്തീകരിച്ച് സ്കൂൾ തുറക്കുന്നതിന് മുമ്പ് റോഡ് ഗതാഗത യോഗ്യമാക്കി തുറന്ന് കൊടുക്കേണ്ടതാണ്. അതിനാൽ താഴെപ്പറയുന്ന ട്രാഫിക് ക്രമീകരണങ്ങൾ ഒരു മാസത്തേക്ക് നടപ്പാക്കുന്നതാണ്
തലശ്ശേരി ലോഗൻസ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എടുക്കേണ്ട ഗതാഗത പരിഷ്‌കരണ നടപടികൾ
1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സെയ്‌ദാർ പള്ളി, 2nd ഗേറ്റ്, എവികെ നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റിൽ പ്രവേശിക്കേണ്ടതാണ് (One way).
2. തലശ്ശേരി ഭാഗത്ത് നിന്നും വടകരയിലേക്ക് പോകേണ്ട ബസ്സുകൾ എൻസിസി റോഡ്, ഒവി റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജംങ്ഷൻ, മട്ടാമ്പ്രം, സെയ്ദാർ പള്ളി വഴി പോകേണ്ടതാണ്.
3. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകേണ്ടതാണ്.
4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന ബസ്സുകൾ വീനസ് ജംങ്ഷനിൽ നിന്നും, സംഗമം ജംങ്ഷൻ, ഒ വി റോഡ്, എൻസിസി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ പ്രവേശിക്കേണ്ടതാണ്.
5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സാധാരണ പോകുന്ന വഴി പോകേണ്ടതാണ്. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)
6. നാദാപുരം, പാനൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ മഞ്ഞോടി, ടൌൺബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കേണ്ടതാണ്.
7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സദാനന്ദ പൈ, സംഗമം ജംഷൻ, ടൌൺഹാൾ ജംഗ്ഷൻ, ടൌൺ ബാങ്ക് വഴി പോകേണ്ടതാണ്.
8. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്കും, കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്കും പോകുന്ന ലോറികളുൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകേണ്ടതാണ്. (ഇത് സംബന്ധിച്ച് ബൈപാസ് ഹൈവേയുടെ പ്രവേശന ഭാഗങ്ങളിൽ മലയാളത്തിലും, ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്.)
9, കീർത്തി ഹോസ്‌പിറ്റൽ ഭാഗത്ത് എൻസിസി റോഡിൽ പാർക്ക് ചെയ്യുന്നതായ ഓട്ടോറിക്ഷകൾ വധു, എസ്ബിഐ റോഡിൽ പാർക്ക് ചെയ്യാവുന്നതാണ്.
10. മഞ്ഞോടിയിലുള്ള 2 ഓട്ടോ പാർക്കുകൾ ഒന്നായി ക്രമപ്പെടുത്തേണ്ടതാണ്. (കള്ളു ഷാപ്പിന്റെ ഭാഗത്തുള്ളത് ഒഴിവാക്കുക)
11. സംഗമം ജംഗ്ഷനിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി ബാറ്റാ ഷോ റൂമിൻ്റെ ഇടത് വശം, ബ്രിഡ്‌ജിന് താഴെയായി ക്രമീകരിക്കേണ്ടതാണ്.
12. മിഷൻ ഹോസ്‌പിറ്റലിന് മുൻവശത്തുള്ള ഓട്ടോ പാർക്കിംഗ് റെയിൽവേ പ്രവേശന കവാടത്തിന് സമീപത്തായി ക്രമീകരിക്കേണ്ടതാണ്. (One Way) എണ്ണം ചുരുക്കി
13. 2nd ഗേറ്റ്- സെയ്‌ദാർ പള്ളി റോഡിൽ സെയ്‌ദാർ പള്ളി ഭാഗത്തേക്കുള്ള ഗതാഗതം താല്‌കാലികമായി നിരോധിക്കേണ്ടതാണ്.
14. മട്ടാമ്പ്രം ഭാഗത്ത് ചരക്ക് കയറ്റി ഇറക്ക് ജോലി രാവിലെ 10.00 മണിക്ക് മുമ്പായി ചെയ്‌ത് തീർക്കേണ്ടതാണ്.
15. കൂത്ത്പറമ്പ് ഭാഗത്ത് നിന്നും പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായ സ്വകാര്യ വാഹനങ്ങൾ ടൌൺ ഹാൾ ജംഗ്ഷന് സമീപത്തുള്ള പഴയ സർക്കസ് ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.
16. പാനൂർ ഭാഗത്ത് നിന്നും പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായ സ്വകാര്യ വാഹനങ്ങൾ ടൌണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ടൌൺ ബാങ്കിനു മുൻവശത്തായുള്ള ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.