നാദാപുരം: തൂണേരി വെള്ളൂരില്‍ ഭൂമിയുടെ അതിർത്തി നിശ്ചയിക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ ആക്രമണത്തില്‍ അധ്യാപകന് പരിക്ക്.
വയനാട് കല്ലുമുക്ക് ഗവ. എല്‍പി സ്കൂള്‍ അധ്യാപകൻ ഐ വി സജിത്തിനാണ് ചിക്കിണിയേരി താഴക്കുനിയില്‍ മർദ്ദനമേറ്റത്. ശനി ഉച്ചയ്ക്കാണ് സംഭവം.
നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മഠത്തും താഴക്കുനി രജീഷ്, തുണേരി പഞ്ചായത്തിൻ്റെ വാഹനത്തിലെത്തി തലയ്ക്ക് കല്ലു കൊണ്ട് കുത്തുകയായിരുന്നുവെന്ന് സജിത്ത് പറഞ്ഞു. രജീഷ്, സഹോദരൻ രഞ്ജിത്ത് എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.
സജിത്തിന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സിപിഐഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, സി കെ അരവിന്ദാക്ഷൻ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.