Zygo-Ad

തലശേരി കടൽപ്പാലം മേഖലയിൽ അജ്ഞാത രോഗം പടർന്ന് തെരുവ് നായ്ക്കൾ പിടഞ്ഞു ചാകുന്നു

 


തലശ്ശേരി :അജ്ഞാത രോഗം പടർന്ന് തലശ്ശേരിയിൽ തെരുവ് നായകൾ പിടഞ്ഞു ചാകുന്നു. കഴിഞ്ഞ ഒരു മാസത്തിനകം കടപ്പുറം ഭാഗത്ത് 4 നായ്കൾ മരണപ്പെട്ടതായി പരിസര വാസികൾ പറഞ്ഞു. രോഗം ബാധിക്കുന്ന ആദ്യ ഘട്ടത്തിൽ നായയുടെ ശരീരം പതുക്കെ തളരും. പിന്നീട് വീണു കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും എഴുന്നേൽക്കാൻ പോലുമാകാതെയുള്ള

രാപകൽ മരണ വെപ്രാളത്തോടെ ദയനീയമായ കരച്ചിലാണ്. ഒടുവിൽ ഭക്ഷണം പോലും കഴിക്കാനാവാതെ ചത്തുവീഴുകയാണ്. ഒന്നിൽ കൂടുതൽ നായകൾ ഇതേ രീതിയിൽ ചത്തതോടെ യാണ് പ്രദേശത്തുള്ളവരും ശ്രദ്ധിച് തുടങ്ങിയത്. കാര്യം അധികൃതരും ശ്രദ്ധയിൽ എത്തിച്ചുവെങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ലത്രെ.

ഇതേ തുടർന്ന് ചത്ത് വീണ നായ്ക്കളെ പ്രദേശത്തുള്ളവർ തന്നെ മറവ് ചെയ്തു‌. കടൽപാലം പരിസരത്ത് എത്തുന്ന സഞ്ചാരികളും ഭീതിയിലാണ്. നേരത്തെ കുട്ടികൾ ഉൾപെടെയുള്ളവർക്ക് നേരെ തെരുവുനാക്കളുടെ അക്രമം ഉണ്ടായിരുന്നു. ഒപ്പം ഇവ അജ്ഞാത രോഗം ബാധിച്ച് ചത്തു തുടങ്ങിയതോടെ ഭയം ഇരട്ടിച്ചിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ