തലശേരി: നഗരമധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഗോവണിക്ക് കീഴിലെ രഹസ്യ അറയിൽനിന്നു രേഖകളില്ലാതെ സൂക്ഷിച്ച അരക്കോടി രൂപയും 17.300 കിലോഗ്രാം വെള്ളിയും കണ്ടെത്തി.
നഗരത്തിലെ സ്വർണ വ്യാപാരിയായ നാരങ്ങപ്പുറം മേലൂട്ട് റെയിൽവെ മേൽപാലത്തിനു സമീപം താമസിക്കുന്ന കർണാടക സ്വദേശി ശ്രീകാന്തിന്റെ വീട്ടിൽനിന്നാണ് 44.97 ലക്ഷം രൂപയും വെള്ളിയും പിടികൂടിയത്.
എഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് രഹസ്യ അറയിൽനിന്നു പണവും വെള്ളിയും കണ്ടെത്തിയത്. ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്