താമരശ്ശേരി: മെത്തഫിറ്റെമിനും കഞ്ചാവുമായി യുവാക്കള്‍ എക്സൈസിൻ്റെ പിടിയില്‍. പുതുപ്പാടി സ്വദേശികളായ റമീസ്, ആഷിഫ് എന്നിവരാണ് പിടിയിലായത്.
റമീസില്‍ നിന്ന് 636 മില്ലിഗ്രാം മെത്തഫിറ്റെമിനും, ആഷിഫില്‍ നിന്ന് 84 ഗ്രാം കഞ്ചാവും താമരശ്ശേരിയില്‍ എക്സൈസ് പിടികൂടി.
പുതുപ്പാടി മണല്‍വയല്‍, ചേലോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.