Zygo-Ad

ടൂറിസ്റ്റ് ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍: ജനം ദുരിതത്തിലായി


കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം ഹെയർപിൻ വളവില്‍ വെള്ളിയാഴ്ച പുലർച്ചെ ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ ഇതു വഴി മറ്റു വാഹനങ്ങളില്‍ സഞ്ചരിച്ചവർ മണിക്കൂറുകളോളം ദുരിതത്തിലായി.

വലിയ വാഹനങ്ങള്‍ രാവിലെ 11 മണി വരെ ചുരത്തില്‍ കുടുങ്ങിക്കിടന്നു. രാവിലെ പത്തോടെയാണ് ബസ് അറ്റകുറ്റപ്പണി നടത്തി ആറാം വളവില്‍നിന്ന് നീക്കിയത്. 

ഇതിനിടെ ചുരത്തില്‍ കുടുങ്ങിക്കിടന്ന ബസുകളിലെ യാത്രക്കാർക്ക് കാല്‍നടയായും നാട്ടുകാരെത്തിച്ച ചരക്ക് വാഹനങ്ങളിലും മറ്റു വാഹനങ്ങള്‍ ലഭിക്കുന്ന സ്ഥലത്തേക്ക് പോകേണ്ടി വന്നു.

പുലർച്ചെ മൂന്നര മുതല്‍ താമരശ്ശേരി ആറാം ഹെയർപിൻ വളവില്‍ ഗതാഗത തടസ്സമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാണ് പത്ത് മണിയോടെ അവിടെ നിന്ന് മാറ്റിയത്. 

ചുരം ആറാം വളവില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി. എന്നാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കും തുടർന്നു.

വളരെ പുതിയ വളരെ പഴയ