വടകര: വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ.പി യുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി, അഴിയൂർ ഭാഗങ്ങളിൽ ഇന്നുച്ചയോടെ നടത്തിയ പരിശോധനയിൽ ചോറോട് മുട്ടുങ്ങൽ ഭാഗത്ത് കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ വെച്ച് KL-58-G-2032 നമ്പർ സ്‌കൂട്ടറിൽ 48 കുപ്പി ( 36 ലിറ്റർ )മാഹി വിദേശ മദ്യവുമായി തലശ്ശേരി തിരുവങ്ങാട് സാഗരിക വീട്ടിൽ അനിൽ കുമാർ (55) എന്നയാളെ അറസ്റ്റു ചെയ്തു.
പ്രിവന്റിവ് ഓഫീസർ സോമസുന്ദരൻ കെ.എം, പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ( ഗ്രേഡ് ) സുരേഷ് കുമാർ. സി.എം, സിവിൽ എക്സൈസ് ഓഫീസർ ഷിരാജ് കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.