Zygo-Ad

വടകര സ്വദേശിനിയുമായി പ്രണയം; വര്‍ക്ക് ഷോപ്പില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു, 4 പേര്‍ക്കെതിരെ കേസ്

 


വടകര: വടകര ആയഞ്ചേരിയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മർദിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തു.കഴിഞ്ഞ ദിവസം രാത്രിയാണ് വർക്ക് ഷോപ്പിലെ ജോലിക്കിടെ വിപിൻ എന്ന യുവാവിനെയാണ് ഒരു സംഘം കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടുപോയി മർദിച്ച്‌ പരിക്കേല്‍പ്പിച്ചത്. നട്ടെല്ലിന് പരിക്കേറ്റ യുവാവ് ചികില്‍സയിലാണ്.

ആയഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായി താൻ പ്രണയത്തിലായതിൻ്റെ പേരിലാണ് മർദനമെന്നാണ് യുവാവിന്റെ പരാതി. മർദ്ദനമേറ്റത്തിന് പിന്നാലെ യുവാവ് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആയഞ്ചേരി സ്വദേശികളായ നാലു പേർക്കെതിരെ  വടകര പോലീസ് കേസ് എടുത്തത്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു

വളരെ പുതിയ വളരെ പഴയ