Zygo-Ad

ജനസാഗരമായി ജഗന്നാഥക്ഷേത്രം

 


തലശേരി :ജഗന്നാഥ ക്ഷേത്രോത്സവം മൂന്നാം ദിവസം ജനസാഗരമായി ക്ഷേത്രാങ്കണം. ശ്രീനാരായണ ഗുരു വിശ്വസാഹോദര്യത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. കവി മുരുകൻ കാട്ടാക്കട മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഗവ. പബ്ലി പ്രോസിക്യൂട്ടർ കെ അജിത് കുമാർ അധ്യക്ഷനായി. അരയാക്കണ്ടി സന്തോഷ്, സി ഗോപാലൻ, പ്രേമാനന്ദ സ്വാമികൾ, രാഘവൻ പൊന്നമ്പത്ത്, പൊയിലൂർ രവിന്ദ്രൻ എന്നിവർ സംസാരിച്ചു. ടി സി ദിലീപ് സ്വാഗതം പറഞ്ഞു. 

ബുധനാഴ്ച വൈകീട്ട് 6.30ന് സാഹിത്യസമ്മേളനം നോവലിസ്റ്റ് എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

വളരെ പുതിയ വളരെ പഴയ