Zygo-Ad

ഓവ് ചാലിന് മുകളിൽ പതിച്ച കോൺക്രീറ്റ് സ്ലാബിനിടയിൽ കാല് കുടുങ്ങി യുവാവിന് പരിക്കേറ്റു.

 


തലശ്ശേരി: മട്ടാമ്പുറം ഇന്ദിരാ പാർക്കിന് സമീപം ഓവ് ചാലിന് മുകളിൽ പതിച്ച കോൺക്രീറ്റ് സ്ലാബിനിടയിൽ കാല് കുടുങ്ങി യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതര മണിക്ക് റോഡിലൂടെ കാൽനടയായി പോവുകയായിരുന്ന നഫ്സൽ എന്ന യുവാവിനാണ് പൊട്ടിയ സ്ലാബിനിടയിൽ കാല് കുടുങ്ങി വീണ് പരിക്കേറ്റത്.

വിവരമറിഞ്ഞെത്തിയ സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറമാണ് നഫ്സലിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്.

മട്ടാമ്പുറം വാർഡിലെ റോഡിലെ ഓവ് ചാലിന് മുകളിലിട്ട സ്ലാബുകൾ പൊട്ടിപൊളിഞ്ഞതിന്റെ വീഡിയോ ദിവസങ്ങൾക്ക് മുമ്പ് സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറം സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചിരുന്നു.


എന്നാൽ വാർഡ് മെമ്പറോ മുനിസിപ്പൽ അധികൃതരോ ഇത് കാര്യമായി എടുത്തിരുന്നെങ്കിൽ ഇങ്ങിനെ ഒരു അപകടം സംഭവിക്കുകയില്ലായിരുന്നു. റോഡരികിൽ തന്നെ വേറെ സ്ലേബുകൾ ഉണ്ടെന്നും ഭാരമേറിയ കാരണം സ്വയം എടുത്ത് മാറ്റാൻ പറ്റാത്തത് കൊണ്ടാണ് പൊട്ടിയ സ്ലേബുകൾ സ്വയം മാറ്റാത്തതെന്നും എത്രയും പെട്ടെന്ന് പൊട്ടിയ സ്ലേബുകൾ മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്നും മൻസൂർ മട്ടാമ്പുറം അഭ്യർത്ഥിച്ചു 

വളരെ പുതിയ വളരെ പഴയ