Zygo-Ad

തലശ്ശേരിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു തീവെച്ചു കൊല്ലാൻ ശ്രമിച്ച കേസില്‍ മുൻ ഭര്‍ത്താവിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി


തലശ്ശേരി : യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീവെച്ചു കൊല്ലാൻ ശ്രമിച്ച കേസില്‍ മുൻ ഭർത്താവിൻ്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി രണ്ടാം തവണയും തള്ളി.

കോട്ടയംപൊയില്‍ കോങ്ങാറ്റയിലെ നടുവില്‍പൊയില്‍ വീട്ടില്‍ എ പി സജു (44)വിൻ്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 

ജനുവരി 20ന് രാവിലെ 8.30ന് യുവതി ജോലിക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ മുൻ ഭർത്താവ് തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാനും ശ്രമിച്ചത്.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. അന്നു തന്നെ ഇയാളെ അറസ്‌റ്റു ചെയ്‌തിരുന്നു. 60 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രവും സമർപ്പിച്ചു. 

വിവാഹ മോചനം നേടിയ യുവതി രണ്ടാമതും വിവാഹത്തിന് ആലോചന നടത്തുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ ഹാജരായി.

വളരെ പുതിയ വളരെ പഴയ