Zygo-Ad

ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി

 


മനേക്കര.മനേക്കര കുമാരൻ മാസ്റ്റർ വായനശാല ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും ലഹരി വിരുദ്ധ ബോധവത്ക്കക്കരണ ക്ലാസ്സും നടത്തി.  പന്ന്യന്നൂർ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമ ടീച്ചർ ഉദ്ഘാടനം  നിർവഹിച്ചു

.


ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം ലൈബ്രറി കൗൺസിൽ പാനൂർ മേഖലാ പ്രസിഡണ്ട് കെ. ഹരിദാസൻ നിർവഹിച്ചു. പതിമൂന്നാം വാർഡിലെ ഹരിത കർമ സേനാംഗങ്ങളായ വസന്ത കെ.പി. , പങ്കജ പി.വി. എന്നിവരെ യോഗത്തിൽ ആദരിച്ചു. ലഹരി ബോധവത്ക്കരണ പ്രഭാഷണം  അസി. എക്‌സൈസ് ഇൻസ്പെക്ടർ പ്രദീപൻ പി.പി. നിർവഹിച്ചു. പതിമൂന്നാം വാർഡ് മെമ്പർ സന്തോഷ്.പി, അഡ്വ. കെ. ഗോപാലൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. 

വായനശാലാ പ്രസിഡണ്ട് ദിനേഷ് ബാബു സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി അജയഘോഷ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ലൈബ്രേറിയൻ രാജേശ്വരി വി.വി. നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ