Zygo-Ad

ടൂർ പാക്കേജുകളുമായി തലശ്ശേരി കെഎസ്ആർടിസി


തലശ്ശേരി: തലശ്ശേരി കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി വാഗമൺ പാക്കേജ് ഫെബ്രുവരി ഏഴിന് വൈകീട്ട് ഏഴിന് നിന്ന് തലശ്ശേരിയിൽനിന്ന് പുറപ്പെടും. 

ആദ്യദിനം വാഗമണ്ണിലെ പൈൻമര കാടുകളും മൊട്ട കുന്നും അഡ്വഞ്ചർ പാർക്കും ഉളുപ്പുണി ടണലും കോട്ടമലയും ഇടുക്കി ഡാം വ്യൂ പോയിന്റും സന്ദർശിക്കും. രണ്ടാം ദിനം കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തും. പത്താം തീയതി രാവിലെ ആറുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും.

 ഫെബ്രുവരി രണ്ടിലെ വയനാട് പാക്കേജിൽ എൻ ഊര്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം, പൂക്കോട് ലെയ്ക്ക് എന്നിവിടങ്ങൾ സന്ദർശിക്കും.

ഫെബ്രുവരി ഒമ്പതിനും 16നും വയനാട്ടിലേക്ക് ജംഗിൾ സഫാരി ടൂർ പാക്കേജ് സംഘടിപ്പിക്കുന്നുണ്ട്. എൻ ഊര്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് തോൽപ്പെട്ടി, ബാവലി, തിരുനെല്ലി കാടുകളിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ നാലുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. 

കൂടാതെ, ഫെബ്രുവരി ഒമ്പതിന് പൈതൽ മല, ഏഴരക്കുണ്ട്, പാലക്കയം തട്ട് ടൂർ പാക്കേജും 16ന് കൊച്ചി കപ്പൽ യാത്രയും 28ന് ഗവി പാക്കേജും ഒരിക്കിയിട്ടുണ്ട്. ഫോൺ: 9497879962

വളരെ പുതിയ വളരെ പഴയ