Zygo-Ad

തലശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം


 തലശ്ശേരി :മാലിന്യമുക്തം  നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തലശേരി നഗരസഭ സമ്പൂർണ ശുചിത്വ നഗരമാകും. ഇതിനായി എല്ലാ വാർഡുകളിലും ജനകീയ നിർവഹണ സമിതികൾ രൂപീകരിച്ചു പ്രവർത്തിക്കുകയണെന്ന് നഗരസഭാ ചെയർമാൻ കെ എം ജമുനാ റാണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26നുള്ളിൽ ടൗണുകൾ സമ്പൂർണ ശുചിത്വമുള്ളതും ഓഫീസുകൾ സമ്പൂർണ ഹരിത ഇടങ്ങളായും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളെയും അയൽക്കൂട്ടങ്ങളെയും ഹരിതമായി പ്രഖ്യാപിക്കും. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 19ന് രാവിലെ ഏഴുമുതൽ 10വരെ നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും അങ്കണവാടികളിലും ഘടക സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും തെരഞ്ഞെടുത്ത ആറു സ്ഥലങ്ങളിലും തീവ്രശുചീകരണ യജ്ഞം നടത്തും. പരിപാടിയിൽ അതത് മേഖലയിലെ നഗരസഭാ കൗൺസിലർമാർ നേതൃത്വം നൽകും. സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യാപാരി സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ സന്നദ്ധ പ്രവർത്തകർ, പൊതുപ്ര വർത്തകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹകരണവും പങ്കാളിത്തവും മെഗാ യഞ്ജത്തിൽ ഉറപ്പു വരുത്തും.

 വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ എം വി ജയരാജൻ, നഗരസഭാ സെക്രട്ടറി എൻ സുരേഷ് കുമാർ, കൗൺസിലർമാരായ സി സോമൻ, ടി സി അബ്ദുൾ ഖിലാബ്, ഷബാന ഷാനവാസ്, എൻ രേഷ്മ, ടി കെ സാഹിറ, സി ഒ ടി ഷബീർ, ടി പി ഷാനവാസ്, ബംഗ്ലാ ഷംസുദ്ദീൻ എന്നിവരും പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ