Zygo-Ad

അണ്ടലൂരിൽ ഉത്സവകാലം.

 


പിണറായി:അണ്ടലൂർ കാവിൽ തിറമഹോത്സവം ഫെബ്രുവരി 13 മുതൽ 19 വരെ. ഉത്സവത്തിന്റെ കേളികൊട്ടായി ബുധൻ രാത്രി അണ്ടലൂർ കാവിൽ അടിയറയെത്തി. മകരം 15ന് അടിയറവരവോടെയാണ് എല്ലാവർഷവും ഉത്സവവരവേൽപ്പിനായി കാവുണരുന്നത്. കാഴ്ചദ്രവ്യങ്ങളുമായി അണ്ടലൂർ കിഴക്കുംഭാഗത്തുനിന്നും കിഴക്കെ പാലയാട് അംബേദ്കർ നഗറിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണശബളമായ അടിയറ ഘോഷയാത്ര കാവിലെത്തി. ഉത്സവത്തിന് തുടക്കം കുറിക്കുന്ന പ്രധാന ചടങ്ങാണ്‌ കാഴ്ചവരവ്. ഫെബ്രുവരി 13 ന് തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവം തുടങ്ങും.

വളരെ പുതിയ വളരെ പഴയ