തലശ്ശേരി: തലശ്ശേരിയില്‍ കുടിവെള്ള ടാപ്പ് പൊട്ടി വെള്ളം പാഴാക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നായെങ്കിലും ഇതുവരെ അതിനൊരു പരിഹാരം ആയില്ല.
നിരവധി ആളുകള്‍ക്കുള്ള കുടിവെള്ളമാണ് നഗരത്തില്‍ കഴിഞ്ഞ ഒരു മാസത്തോളമായി റോഡിന്റെ ഇരുവശത്തും കെട്ടിക്കിടക്കുന്നത്. അധികൃതര്‍ വാഹനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നുണ്ട് എങ്കിലും പൈപ്പ് പൊട്ടിയത് കണ്ട ഭാവം നടിക്കുന്നില്ല എന്നുള്ള പരാതിയും വലിയ രീതിയില്‍ ഉയരുന്നുണ്ട്. തലശ്ശേരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന റോഡുകളില്‍ ഒന്നാണ് ലോഗന്‍സ് റോഡ്. ഈ ലോകം റോഡിലാണ് കുടിവെള്ളം ഇത്തരത്തില്‍ പാഴാകുന്നത്.
പ്രശ്‌നത്തില്‍ ഉടന്‍ തന്നെ പരിഹാരം വേണമെന്ന് പറഞ്ഞ് പരാതി നല്‍കിയിട്ട് ദിവസങ്ങളായി എങ്കിലും ഇതു വരെ യാതൊരു പ്രതിവിധിയും ഉണ്ടായിട്ടില്ല. ഉടന്‍ നന്നാക്കി ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എ. ശര്‍മിള ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.