Zygo-Ad

തലശ്ശേരിയിലെ ശുചിത്വം ഇല്ലാതെ പ്രവര്‍ത്തിച്ച ശീതള പാനീയ കട അടച്ചു പൂട്ടി

 


തലശ്ശേരി: ലൈസൻസില്ലാതെയും ശുചിത്വം ഇല്ലാതെയും പ്രവർത്തിച്ച ശീതള പാനീയ കട അടച്ചു പൂട്ടി നഗരസഭ ആരോഗ്യ വിഭാഗം. ലോഗൻസ് റോഡിലെ ഷെമി ഹോസ്പിറ്റല്‍ കോമ്പൗണ്ടിനകത്ത് ഷെമി ജ്യൂസ് സെന്റർ എന്ന പേരില്‍ പ്രവ‌ർത്തിക്കുന്ന സ്ഥാപനത്തില്‍ ജീവനക്കാരന് ഹെല്‍ത്ത് കാർഡും ഇല്ലെന്ന് കണ്ടെത്തി.

കുടിവെള്ള പരിശോധനാ ഫലം ഇല്ലാതെയും പ്രവർത്തിച്ചു വരുകയായിരുന്നു. പരിശോധനയില്‍ ഒരു മാസം കാലാവധി കഴിഞ്ഞ പാല്‍ പാക്കറ്റുകളും അഴുകിയ ഫ്രൂട്സുകളും വില്‍പ്പനയ്ക്കായി സൂക്ഷിച്ചതായും കണ്ടെത്തി. പരിശോധനയ്ക്ക് ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് ബിന്ദു മോള്‍ നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ റെജിന, അനില്‍ കുമാർ, കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ