തലശ്ശേരി : ന്യൂസിലാൻ്റിലെ ഓക് ലാൻ്റിൽ വെച്ച് നവംബർ 6 മുതൽ 18 വരെ നടന്ന മാസ്റ്റേഴ്സ് ഹോക്കി ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് -അപ് സ്ഥാനം കരസ്ഥമാക്കിയ റെസ്റ്റ് ഓഫ് വേൾഡ് ഇലവന് വേണ്ടി ഹോക്കി ഗോൾ കീപ്പർ പാഡണിഞ്ഞ ടീമിലെ ഏക ഇന്ത്യാക്കാരനായ തലശ്ശേരിസ്വദേശി എൻ.വി.ഷാനവാസിന് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി .
തലശ്ശേരി പഴയ സ്റ്റാൻ്റിലെ പാർക്കോ റസിഡൻസിയി ൽ ചേർന്ന അനുമോദന യോഗം മുൻ.ഇന്ത്യൻ ജൂനിയർ അത് ലറ്റിക്സ് സ്വർണ്ണ മെഡൽ ജേതാവ്കൂടിയായ തലശ്ശേരി അസി സ്റ്റൻ്റ് പോലീസ് സൂപ്രണ്ട് കെ.എസ്.ഷെഹൻഷ IPS ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി മെഡിക്കൽ സൂപ്രണ്ടും IMA സംസ്ഥാന സമിതി അംഗവുമായ ഡോ.രാജീവ് നമ്പ്യാർ മുഖ്യാതിഥിയായി. തലശ്ശേരി വികസന വേദി പ്രസിഡൻ്റ്കെവി.ഗോകുൽ ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.ജോൺസൺ മാസ്റ്റർ, പി.വി.സിറാജുദ്ദീൻ, കെ.ശ്രീധരൻ മാസ്റ്റർ,ഒ.വി. മുഹമ്മദ് റഫീഖ്, ജസ്സീം മാളിയേക്കൽ, ഏ.പി. സുനിൽ, എം.നിഷാന്ത്, തഫ്ലിം മാണിയാട്ട് എന്നിവർ സംസാരിച്ചു. ഷെഹൻഷ IPS, ഷാനവാസിനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.എൻ.വി. ഷാനവാസ് തൻ്റെ അനുഭവങ്ങൾ വിവരിച്ചു.
വികസന വേദി ജോ.സെക്രട്ടറി രഞ്ജിത്ത് രാഘവൻ സ്വാഗതവും, ട്രഷറർ സി.പി.അഷറഫ് നന്ദിയും പറഞ്ഞു.തലശ്ശേരി വി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയം പരിസരത്ത് നിന്ന് വികസന വേദിയുടെ യും ,കായിക താരങ്ങളുടെ യും,കായിക പ്രേമികളുടെയും സംയുക്താഭിമുഖ്യത്തി ൽ സ്വീകരിച്ചാനയിച്ച് , ഘോഷ യാത്രയായാണ് സ്വീകരണ വേദിയിലെത്തിയത്.