തലശ്ശേരിയിൽ നിന്നും കവർച്ച നടത്തി ഉത്തർപ്രദേശിയിലെ റായ് ബേലിയിൽ ഒളിച്ച് താമസിക്കുകയായിരുന്ന പ്രതിയെ
തലശ്ശേരിയിൽ നിന്നും എത്തിയ പോലീസ് സംഘം മൽപിടുത്തിലൂടെ അതിസാഹസികമായി പിടികൂടി.
ഉത്തർപ്രദേശ് റായ് ബേലി സ്വദേശി മാവു ഗർഭി സൂരജ് വർമ്മ (28) ആണ് പോലീസ് സംഘം വലയിലാക്കി തലശ്ശേരിയിൽ എത്തിച്ചത്. കഴിഞ്ഞ ജൂൺ മാസം തലശ്ശേരി മുകുന്ദ് മല്ലർ റോഡിലെ നെക്‌സ്റ്റ് എന്ന മൊബൈൽ ഷോപ്പ് കുത്തി തുറന്ന് വില കൂടിയ മൊബൈൽ, മെമ്മറി കാർഡുകൾ സ്മാർട്ട് വാച്ച് തുടങ്ങിയവ കവർച്ച നടത്തിയ കേസിലെ പ്രതിയാണ് സൂരജ് വർമ്മ സി.സി.ടി.വി.ദൃശ്യങ്ങൾ മുഖേനയാണ് പ്രതിയെ തിരിച്ചറിഞ്ഞതും. എ.സി.പി.ഷഹൻ ഷയുടെമേൽ നോട്ടത്തിൽ എസ്.ഐ.അഖിൽ ടി.കെ. ക്കാണ് അന്വേഷണ ചുമതലയും.
എസ്.ഐ. മോഹൻ വി.ടി.എസ്.പി.ഒ.ഷമേജ്, സി.പി.ഒ.മാരായ ഹിരൺ, പുനീത് തുടങ്ങിയ സംഘമാണ് ഉത്തർപ്രദേശിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് തലശ്ശേരി കോടതി മുമ്പാകെ ഹാജരാക്കും.