ധർമ്മടം :വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച അക്ഷയ പദ്ധതിയുടെ 22 വാർഷികവും അക്ഷയ കണ്ണൂർ കൂട്ടായ്മയുടെ കുടുംബ സംഗമവും സംഘടിപ്പിച്ചു. ധർമ്മടം ബീച്ചിൽ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ഏറ്റവും വേഗത്തിൽ ഇൻ്റർനെറ്റിനെ ഉപയോഗപ്പെടുത്തി വിവിധ വകുപ്പുകളുടെ സേവനങ്ങൾ നൽകാൻ കഴിയുന്ന നോളഡ്ജ് സെൻ്ററുകളായി അക്ഷയ കേന്ദ്രങ്ങളെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. നിത്യേന ഏറ്റവും കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന സേവനകേന്ദ്രമായ തിനാൽ നിങ്ങൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും സ്പീക്കർ പറഞ്ഞു. എൻ പ്രഭാകരൻ അധ്യക്ഷനായി. ധർമ്മടം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ കെ ദീപക്, കൺവീനർ എം സതീശൻ,വി സന്തോഷ്, സി അനിൽകുമാർ, എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എം സനിൽകുമാർ സ്വാഗതവും കെ നിഖിൽ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടാപ്പു കതിരൂരും സംഘവും അവതരിപ്പിച്ച പാട്ടും പറച്ചിലും, അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.