തലശ്ശേരി: നഗരസഭ പരിധിയിൽ പൊതു ഇടങ്ങളിൽ മല-മൂത്ര വിസർജനം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.
വെളിയിട മല-മൂത്ര വിസർജന മുക്ത നഗരസഭയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. പൊതു സ്ഥലങ്ങളിൽ മല-മൂത്ര വിസർജനം നടത്തുന്ന ആളുകൾക്കെതിരെ 500 രൂപ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
