മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിൽ കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. മാഹി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാറാണ് യൂത്തിന് സമീപത്തെ അടിപ്പാതയ്ക്ക് മുകളിലായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.
പരിക്കേറ്റവർ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. എടക്കാട് പോലീസ് സ്ഥലത്തെത്തി. വാഹനം റോഡിൽനിന്ന് മാറ്റി.