Zygo-Ad

മദ്യപാനികൾ മദ്യപിച്ച ശേഷം ഒഴിഞ്ഞ കുപ്പികൾ കടലിലേക്ക് വലിച്ചെറിയുന്നത് മത്സ്യ തൊഴിലാളികൾക്ക് ഭീഷണിയാവുന്നു.

 


തലശ്ശേരി:മദ്യപാനികൾ മദ്യപിച്ച ശേഷം ഒഴിഞ്ഞ കുപ്പികൾ കടലിലേക്ക് വലിച്ചെറിയുന്നത് മത്സ്യ തൊഴിലാളികൾക്ക് ഭീഷണിയാവുന്നു.

ഇന്ന് വൈകുന്നേരം തലായി ഹാർബറിൽ തോണിയിൽ നിന്ന് മത്സ്യച്ചുമടുമായി കരയിലേക്ക് നടന്ന് വരുകയായിരുന്ന കൽ കത്തക്കാരനായ അലി ഹുസ്സൻ മുല്ല എന്ന ഇരുപത്താറ് കാരനാണ് കാലിന് കുപ്പി കഷ്ണം തറച്ച് പരിക്കേറ്റത്.

മത്സ്യം വാങ്ങാനെത്തിയ സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറമാണ്  ഇയാളെ തലശ്ശേരി ഗവ: ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിയത്. ഇതിന് മുമ്പും മത്സ്യത്തൊഴിലാളികൾക്ക് ഇങ്ങിനെ മുറിവ് പറ്റിയതായും ദയവ് ചെയ്ത് മദ്യപിക്കുന്നവർ ഒഴിഞ്ഞ കുപ്പികൾ കടലിലേക്ക് വലിച്ചെറിയരുതെന്നും മൻസൂർ മട്ടാമ്പുറം അഭ്യർത്ഥിച്ചു.

വളരെ പുതിയ വളരെ പഴയ