തലശ്ശേരി: കാന്‍സര്‍ ബാധിച്ച് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തലശ്ശേരി സ്വദേശിനി കെ.കെ.ഫരീദയുടെ ജീവന്‍ രക്ഷിക്കുന്നതിനായി കൈകോര്‍ത്ത് തലശ്ശേരി ചാരിറ്റി കൂട്ടായ്‌മ.
ജീവന്‍ രക്ഷിക്കുന്നതിനായ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ച ഒരു കോടി 62 ലക്ഷം രൂപ വിലവരുന്ന എക്യുലിസുമാബ് ഇഞ്ചക്ഷന്‍ വാങ്ങുന്നതിന്റെ സാമ്പത്തിക സ്വരൂപണത്തിന്റെ ഭാഗമായ് കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നാളെ തലശ്ശേരികടല്‍ പാലത്ത് ലൈവ് ചായക്കട നടത്തുന്നുവെന്ന് കൂട്ടായ്‌മ ഭാരവാഹികള്‍ തലശ്ശേരിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനാറാണി ഉദ്‌ഘാടനം ചെയ്തു. അമര്‍ഷാന്‍ ഫൗണ്ടേഷന്റെയും മറ്റും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തലശ്ശേരിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അമര്‍ഷാന്‍, റഷീദ്‌കരിയാടന്‍, എന്‍.സി. അഹമ്മദ്, സിയാദ്‌സിക്കോ, ഷഹറാസ് ചൊക്ലി, എം.കെ. നൂറുദ്ധീന്‍, നൗഷാദ് പൊന്നകം തുടങ്ങിയവര്‍ പങ്കെടുത്തു.