തലശ്ശേരി: റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടർ യാതൊരു മുന്നറിപ്പുമില്ലാതെ രാത്രി ഒമ്പതിന് അടച്ചു പൂട്ടുന്നത് യാത്രക്കാർക്ക് വിനയായി.
ടിക്കറ്റ് കൗണ്ടർ നേരത്തെ പ്രവർത്തിച്ചത് പോലെ 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിപ്പിക്കണമെന്ന് തലശ്ശേരി റെയില്‍വേ പാസഞ്ചർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ഡിവിഷനല്‍ മാനേജർ അരുണ്‍ കുമാർ ചതുർവേദിക്കും അഡീഷണല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജർ ജയകൃഷ്ണനും ഇതു സംബന്ധിച്ച് നിവേദനം നല്‍കി.
ഓണ്‍ലൈൻ ആപ്പ് ഉപയോഗിച്ച് ജനറൽ ടിക്കറ്റുകള്‍ എടുക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും വെൻഡിങ്ങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നുള്ള റെയില്‍വേയുടെ വാദം ബാലിശമാണ്. പലർക്കും ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള ശേഷിയില്ലാത്തതിനാല്‍ ഭൂരിപക്ഷം യാത്രക്കാരും കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. കൗണ്ടർ ഒമ്പതിന് അടക്കുന്നതിനാല്‍ അന്വേഷണത്തിനുള്ള സൗകര്യവും ഇല്ലാതായിരിക്കുകയാണ്