മുൻ പിണറായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഐഎം പിണറായി ഏരിയാ കമ്മിറ്റി അംഗവുമായ എരുവട്ടി പന്തക്കപ്പാറ സൗഹൃദയിൽ കെ പി സദു മാസ്റ്റർ (64) അന്തരിച്ചു. കണ്ണൂർ പൂഴാതി യു.പി. സ്ക്കൂൾ റിട്ട: അദ്ധ്യാപകനായിരുന്നു.
ഭാര്യ : രജിത (റിട്ട: അദ്ധ്യാപിക ). അച്ഛൻ: പരേതനായ നാണു. അമ്മ: പരേതയായ രോഹിണി. സഹോദരങ്ങൾ:
കെ.പി. വത്സൻ മാസ്റ്റർ, സജിത, പ്രമോദ്, പ്രമീള, പരേതയായ ശൈലജ.
കർഷക സംഘം പിണറായി ഏരിയാ സിക്രട്ടറി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, പിണറായി ഫാർമേർസ് ബേങ്ക് പ്രസിഡണ്ട്, തലശ്ശേരി റൂറൽ ബേങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഡി വൈ എഫ് ഐ മുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ടായും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പന്തക്കപ്പാറ പ്രശാന്തിയിൽ. ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ ഏരുവട്ടി വെസ്റ്റ് ലോക്കൽ പരിധിയിൽ ഹർത്താൽ ആചരിക്കും.