Zygo-Ad

ജവഹർ ബാൽമഞ്ച് നേതൃത്വത്തിൽ ശലഭക്കൂട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

 


തലശ്ശേരി: ജവഹർ ബാൽമഞ്ച് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശലഭക്കൂട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പ് നാടക-സിനിമ കലാകാരൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

ചരിത്ര അധ്യാപകൻ പി ദിലീപ് കുമാറും എഴുത്തുകാരൻ സജീവ് ഒതയോത്തും കുട്ടികളുമായി സംവദിച്ചു. വി. പി പ്രമോദ്, എ. പി ഉത്തമൻ, കെ. വി രജീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ. കെ ഗീത ടീച്ചറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരണവും നടന്നു.

സമാപന സമ്മേളനം ദേശീയ കോർഡിനേറ്റർ സി. വി. എ ജലീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് നീതു പ്രിയ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി ട്രഷറർ വി. എ നാരായണൻ, ഡി. സി. സി ജനറൽ സെക്രട്ടറി കെ. പി സാജു, കെ. പി. സി. സി അംഗം സജ്ജീവ് മാറോളി, വാർഡ് കൗൺസിലർ വി. എ രമ്യ, കെ. എസ്. യു ജില്ലാ പ്രസിഡന്റ് അതുൽ എം. സി, ആനന്ദബാബു, കുന്നുമ്മൽ ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.


വളരെ പുതിയ വളരെ പഴയ