തലശ്ശേരി ചോനാടം കുറുങ്ങോട്ടുകണ്ടി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ സ്കന്ദ ഷഷ്ഠി നവംബർ പതിനഞ്ച് ഞായറാഴ്ച വിശേഷാൽ പൂജകളോടെ ആഘോഷിക്കുന്നു. രാവിലെ ആറ് മണി മുതൽ പതിനൊന്നര വരെ ക്ഷേത്രനട തുറന്നിരിക്കും.
ഭസ്മാഭിഷേകം, പാലഭിഷേകം, നാരങ്ങാ മാല സമർപ്പണം, ഷഷ്ഠി പൂജ, സുബ്രഹ്മണ്യ പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പഞ്ചാമൃത നിവേദ്യം, പാനക തീർത്ഥം, നെയ്യ്പായസം, പാൽപ്പായസം, ചുറ്റുവിളക്ക് തെളിയിക്കൽ, ദീപസ്തംഭം തെളിയിക്കൽ തുടങ്ങിയ വഴിപാടുകളും ഉണ്ടായിരിക്കും.
വഴിപാടുകൾ ബുക്ക് ചെയ്യാനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: 9656715546
