Zygo-Ad

പ്രവാസി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കണം: പ്രവാസി ലീഗ്


തലശ്ശേരി: കേരളത്തിന്റെ സമ്പദ്‌ഘടനയ്ക്ക് താങ്ങും തണലുമായി പ്രവാസലോകത്ത് കഠിനാധ്വാനം ചെയ്ത പ്രവാസികളുടെ ക്ഷേമ പെൻഷൻ കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് പ്രവാസി ലീഗ് എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രവാസി ലീഗ് എരഞ്ഞോളി പഞ്ചായത്ത് ജനറൽ ബോഡി യോഗം കൂളി ബസാർ ലീഗ് ഹൗസിൽ വെച്ച് മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി അസീസ് വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ഫസൽ എരഞ്ഞോളി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് നിരീക്ഷകൻ ആർ.എം.എ ലത്തീഫ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കെ.കെ ലത്തീഫ്, ടി. ഹാരിസ്, കെ. ഷഫീഖ്, ടി. ഷഫീർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ. ഷഫീഖ് (പ്രസിഡന്റ്), ടി. എറമു, എ.വി. സലിം (വൈസ് പ്രസിഡന്റുമാർ), കെ.കെ. സഹീർ, ഹമീദ് ചന്ദ്രിക (സെക്രട്ടറിമാർ), കെ.കെ. അബൂബക്കർ (ട്രഷറർ) എന്നിവരെയും കെ.എം. നാസർ, അസീസ് ഹംദ്, അക്ബർ ഏരിക്കണ്ടി, സുൽത്താൻ, കബീർ എൻ.പി, കെ.കെ. കാസിം എന്നിവരെ കമ്മിറ്റി അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു.


വളരെ പുതിയ വളരെ പഴയ