Zygo-Ad

കോഴിക്കോട് ഹ്യുണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി; ഒരാൾ പിടിയിൽ


കോഴിക്കോട്: പുതിയറയിലെ ആപ്കോ ഹ്യുണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. അമിതവേഗതയിൽ കാർ ഷോറൂമിലേക്ക് പാഞ്ഞെത്തുന്നത് കണ്ട് ജീവനക്കാരും വാഹനം വാങ്ങാനെത്തിയ ഉപഭോക്താക്കളും പെട്ടെന്ന് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ഷോറൂം ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയതായും പരാതിയുണ്ട്. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഒരാളെ ഷോറൂം ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ഷോറൂമിലേക്ക് കാർ ഇടിച്ചുകയറ്റിയതിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ