തലശ്ശേരി (കണ്ണൂർ): എരഞ്ഞോളി കുടക്കളം മാവിലാകൂട്ടത്തിൽ വീട്ടിൽ പി.പി. ഗോപാലൻ (86) നിര്യാതനായി. സി.പി.ഐ (എം) മുൻ എരഞ്ഞോളി ലോക്കൽ സെക്രട്ടറിയായിരുന്നു.
കർഷക സംഘം തലശ്ശേരി താലൂക്ക് കമ്മിറ്റി അംഗം, തലശ്ശേരി മിൽക്ക് സൊസൈറ്റി പ്രസിഡന്റ്, എരഞ്ഞോളി യുവജന ക്ലബ്, കുടക്കളം ശ്രീനാരായണ മഠം ഭരണസമിതി അംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ചന്ദ്രി. മക്കൾ: സുചിത്ര (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മെമ്പർ), സുജേഷ്, ഷീബ. മരുമക്കൾ: വിനോദ്, ദിപിന, പ്രശാന്ത്. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, കൗസു, ജാനു, കുഞ്ഞിക്കണ്ണൻ.
സംസ്കാരം തിങ്കളാഴ്ച (നവംബർ 16) വൈകുന്നേരം നാല് മണിക്ക് കുണ്ടുചിറ വാതകശ്മശാനത്തിൽ നടക്കും.
