തലശ്ശേരി: കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, ധർമ്മടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി, സ്വാമിക്കുന്ന് യോഗ ടീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കെസിസിസി പ്രസിഡണ്ട് നാരായണൻ പുതുക്കുടി അധ്യക്ഷത വഹിച്ച പരിപാടി ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി. ഗീതമ്മ ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് മേജർ പി. ഗോവിന്ദൻ സ്വാഗതവും യോഗ ടീം ലീഡർ കെ. ആശ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ ടി.കെ. മോഹനൻ, വി. പ്രീജ, സാന്ത്വനം സെക്രട്ടറി കെ.കെ. സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എം.സി.സി. കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ.പി. നീതു, ഡോ. ഫിൻസ് എം. ഫിലിപ്പ് എന്നിവർ കാൻസർ രോഗനിർണയം, പ്രതിരോധം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അറുപതോളം സ്ത്രീകൾ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.
