ഗ്രാമത്തിലെ എല്ലാ പ്രായക്കാർക്കും നീന്തൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാല നടപ്പിലാക്കി വരുന്ന സമ്പൂർണ്ണ നീന്തൽ ഗ്രാമം പദ്ധതി പതിമൂന്നാം വർഷത്തിലേക്ക് കടന്നു. തലമുറകളായി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും പൂർണ്ണമായും സൗജന്യമായി നീന്തൽ പരിശീലനം നൽകി വരുന്നതിലൂടെ ഗ്രാമത്തിൽ വലിയൊരു നീന്തൽ സംസ്കാരം വളർത്തിയെടുക്കാൻ ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.
ഈ വർഷത്തെ സൌജന്യ നീന്തൽ പരിശീലന ക്യാമ്പ് പിണറായി വെസ്റ്റ് കണ്ണോത്ത് കുളത്തിൽ ആരംഭിച്ചു. സംസ്ഥാന നീന്തൽ താരം അനന്യ പവനൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി പ്രദീപൻ, കെ പി രാമകൃഷ്ണൻ, എൻ ഷാനവാസ് എന്നിവർ സംസാരിച്ചു. ദിവസവും രാവിലെ ആറ് മണി മുതൽ കണ്ണോത്ത് കുളത്തിൽ വെച്ചായിരിക്കും സൗജന്യ നീന്തൽ പരിശീലനം നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
