വയനാട് : കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് ആരംഭിച്ച ഊർജ്ജിതമായ തിരച്ചിലിനിടയിലാണ് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് രക്ഷാപ്രവർത്തകരും വിവിധ വിഭാഗങ്ങളും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്.
ഒമ്പത് മണിയോടെ അപകടസ്ഥലത്ത് നിന്നും എസ്‌കവേറ്റർ ഓപ്പറേറ്ററായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അഞ്ചാമത്തെ മൃതദേഹവും രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. എന്നാൽ അവസാനമായി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിവരികയാണ്.
