തലശ്ശേരി പിലാകൂൽ ബസ്സ് സ്റ്റോപ്പ് കവലയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുവാൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം ഷാഫി പറമ്പിൽ എംപിക്ക് മാരിയമ്മ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് പി പി മുഹമ്മദലിയുടെ നേതൃത്ത്വത്തിൽ സമർപ്പിച്ചു. റൂഫൈസ് ഉവൈസ് കെ മുഹമ്മദ് റഹീസ് കെ ഖാലിദ് വാർഡ് കൌൺസിലർ നൂറ ടീച്ചർ ടി പി ദിൽശാദ് ഏ പി റഹീം എന്നിവർ സനിഹിതരായി.
