Zygo-Ad

വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ റെയില്‍വെ അധികൃതരുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എം. പി.

 


തലശ്ശേരി നഗരസഭ പരിധിയിലെ  വെള്ളക്കെട്ടിന്  പരിഹാരം കാണുന്നതിന് ഷാഫി പറമ്പില്‍ എം. പി റെയില്‍വെ അധികൃതറുമായി കൂടിക്കാഴ്ച നടത്തി. റെയില്‍വെ പരിസരത്തെ ഡ്രൈനേജുകള്‍ അടഞ്ഞമട്ടാണ്. പ്ലാസ്റ്റിക്ക് കുപ്പികളും മറ്റുമാലിന്യങ്ങളും തടിക്കഷ്ണങ്ങളും വന്ന് നിറഞ്ഞ് പ്രദേശത്തെ ഓവുചാലുകള്‍ മൂടപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. റെയില്‍വെ ഉദ്യോഗസ്ഥരും എഞ്ചിനിയറും  നഗരസഭ കൗണ്‍സിലര്‍മാരും ചേര്‍ന്ന് വെള്ളക്കെട്ടിന് കാരണമായ സ്ഥലം സന്ദര്‍ശിക്കുകയും  ചര്‍ച്ചകള്‍ നടത്തുകയും  ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി. ആര്‍ എമ്മുമായി സംസാരിക്കുകയും ഓവുചാലുകളിലെ ചെളി നീക്കം ചെയ്യാനുള്ള അനുമതി നഗരസഭ അധികാരികള്‍ക്ക് കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം. പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിറ്റാച്ചി ഉപയോഗിച്ച് നിലവിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ തന്നെ ഒരു പരിധിവരെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും എം. പി അഭിപ്രായപ്പെട്ടു. അമൃത ഭാരതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലരക്കോടിയോളം രൂപ ചെലവില്‍ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ നടത്തിവരുന്ന വികസനത്തിന്റെ രണ്ടാം ഘട്ടം  ജൂലൈമാസത്തോടെ ടെണ്ടര്‍ ചെയ്യുമെന്ന് എം. പി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്റ്റേഷന്‍ ഉയര്‍ത്താനുള്ളത് ഉയര്‍ത്താനും ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ ഡ്രൈന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രൊപ്പോസലാണ് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം മുനിസിപ്പാല്‍  പ്രദേശത്തെയും സ്വകാര്യ മേഖലകളിലെയും കൂടി കടന്നു പോകുന്ന സ്ഥലങ്ങളില്‍ കൂടി ചെയ്യേണ്ടത് ചെയ്താല്‍ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്നും ഡ്രൈനേജുകള്‍ ക്ലീന്‍ ചെയ്യാനുള്ള അനുമതി ഡി. ആര്‍ എം. ഉടന്‍ നല്‍കുമെന്നും എം. പി കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികളായ എം. പി അരവിന്ദാക്ഷന്‍, സജ്ജീവ് മാറോളി, സി. കെ പി മമ്മു, പി. ഒ റാഫി ഹാജി, എം. നസീര്‍,  സുധീര്‍ ബാബു, 

ഷഹബാസ് കായ്യത്ത്, ഷാഹിദ് മാഹി, സൈനുദ്ദീന്‍ കായ്യത്ത്, മന്‍സൂര്‍, എം. നസീര്‍, എന്‍ സി അഹമ്മദ്, നഗരസഭ കൗണ്‍സിലര്‍ മാരായ മുസൈറ കരിയാന്‍, സെറീല, ഷാലിമടീച്ചര്‍ , ഷഹനാസ്, സമീറ എന്നിവരും എം. പിക്കൊപ്പം ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ