Zygo-Ad

വിവാഹ ആർഭാടങ്ങൾക്കെതിരെ തലശ്ശേരിയിൽ എം എസ് എസ് ആശയ സംവാദം സംഘടിപ്പിച്ചു

 


തലശ്ശേരി: വിവാഹങ്ങളിലെ അനാവശ്യ ആർഭാടങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശയ സംവാദം നടത്തി. നാരങ്ങാപ്പുറം കുട്ട്യമ്മു സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

സംസ്ഥാന ഫിഷറീസ് - തുറമുഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൾ നാസർ ഐ എ എസ് ആശയ സംവാദം ഉദ്ഘാടനം ചെയ്തു. എം എസ് എസ് ജില്ലാ പ്രസിഡൻ്റ് ഡോ. പി മൊയ്തു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ പി സുബൈർ വിഷയമവതരിപ്പിച്ചു സംസാരിച്ചു. എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. പി വി സൈനുദ്ദീൻ സംസ്ഥാന കമ്മിറ്റിയുടെ സന്ദേശം യോഗത്തിൽ സമർപ്പിച്ചു.

ചടങ്ങിൽ പി അബ്ദുൾ റസാക്ക് എഞ്ചിനിയർ, പി എം അബ്ദുൽ ബഷീർ, ബി ടി കുഞ്ഞു, വി മുനീർ, എ കെ ഇസ്മായിൽ മാസ്റ്റർ, സി ഒ ടി ഹാഷിം, സൈറ ബാനു ടീച്ചർ, കെ പി എം അഷ്റഫ്, പി ഒ ജാബിർ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. എം എസ് എസ് ജില്ലാ സെക്രട്ടറി എം സക്കരിയ സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് പി എം അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.


  
വളരെ പുതിയ വളരെ പഴയ