തലശ്ശേരി: മുസ്‌ലിം യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക സമിതി യോഗവും ഇഫ്താർ സംഗമവും നടന്നു. മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമ്മൂദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, കെ.സി. അഹമ്മദ്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ തഫ്‌ലീം മാണിയാട്ട്, ഷംസുദ്ദീൻ പി.കെ എന്നിവർ സംബന്ധിച്ചു.
സി.കെ.പി. മമ്മു, സാഹീർ പാലക്കൽ, അസീസ് വടക്കുമ്പാട്, എൻ. മൂസ്സ, ഖലീദ് മാസ്റ്റർ, റഷീദ് തലായി, മുനവ്വർ അഹമ്മദ്, സി.കെ.പി. റഹീസ്, ഷെബീർ കെ.സി, വി. ജലീൽ, നിസ്താഷ്, ഷാഹിദ് ഉസ്സൻമൊട്ട, സാബിർ കീയ്മാടം, റമീസ് നരസിംഹ, അഫ്നീദ് യു, സാഹിദ് ചേറ്റംകുന്ന് തുടങ്ങിയവർ സംസാരിച്ചു.
അഫ്സൽ മട്ടമ്പ്രം സ്വാഗതവും ദിൽഷാദ് ടി.പി നന്ദിയും രേഖപ്പെടുത്തി. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഘടനാ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
