Zygo-Ad

സ്വാമി ആനന്ദ തീർഥൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പഠിക്കാൻ സർക്കാർ അവസരം ഉണ്ടാക്കണം


തലശ്ശേരി: സ്വാമി ആനന്ദ തീർഥൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പഠിക്കാൻ സർക്കാർ അവസരം ഉണ്ടാക്കണമെന്ന് സ്വാമി പ്രേമാനന്ദ സ്വാമി പ്രസ്ഥാവിച്ചു.

സ്വാമി ആനന്ദ തീർഥൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയിൽ സംഘടിപ്പിച്ച സ്വാമി ആനന്ദതീർഥൻ അനുസ്മരണ സമ്മേളനം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.

"ലോകത്ത് ഇത്ര മാത്രം മർദ്ദനങ്ങൾ സ്വയം ജീവിതത്തിൽ അനുഭവിച്ച് താൻ ജനിച്ച സുദായത്തിനപ്പുറത്തുള്ള പാപപ്പെട്ട പട്ടികജാതിക്കാർക്ക് വേണ്ടി പ്രവർത്തിച്ച മറ്റൊരാളും ലോകത്തിൽ മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് സ്വാമി പ്രേമാനന്ദ ഉദ്ഘാടനത്തിൽപ്രസംഗിച്ചു. 

സ്വാമി ആനന്ദ തീർഥൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പഠിക്കാൻ സർക്കാർ സ്വാമി ആനന്ദ തീർഥൻ്റെ ജീവചരിത്രം വിദ്യാർഥികളുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്വാമി പ്രേമാനന്ദ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

 മന്നത്ത് പത്മനാഭൻ്റെ ജന്മദിനം അവധി നൽകിയ സർക്കാർ ജനവരി 2 സ്വാമി ആനന്ദ തീർഥൻ്റെ ജന്മദിനം കൂടി ചേർത്ത് അവധി പ്രഖ്യാപിക്കാൻ തയ്യാറാണെമെന്നും സ്വാമി ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. 

ഇത്രയും വലിയ മഹാൻ തലശ്ശേരിയിലാണ് ജനിച്ചതെങ്കിലും തലശ്ശേരിക്കാർ വേണ്ട വിധത്തിൽ സ്വാമിജിയെ സ്മരിക്കുന്നില്ലെന്നും സ്വാമി ദുഃഖ പൂർവ്വം ഓർത്തു കെ.ശിവദാസൻ ആദ്ധ്യക്ഷം വഹിച്ചു.

പ്രൊഫ. ഏ. പി. സുബൈർ, പ്രൊഫ. ദാസൻ പുത്തലത്ത്, ശശികുമാർ കല്ലിടുമ്പിൽ, പള്ളിക്കണ്ടി രാജീവൻ, തച്ചോളി അനിൽ കെ. പി. രൻജിത്ത് കുമാർ, ഞായ പള്ളി അനീഷ് , മൺസൂർ മട്ടാമ്പ്രം, ജയൻ പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.മുസ്തഫ സ്വാഗതവും, സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു


വളരെ പുതിയ വളരെ പഴയ